കെഎസ്ആർടിസി ബഡ്ജറ്റ് വിനോദ യാത്രയിൽ സീറ്റൊഴിവ്

Friday 17 February 2023 12:11 AM IST

പാലക്കാട്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ 21, 27 തിയതികളിലായി നടത്തുന്ന നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രയിൽ സീറ്റൊഴിവുണ്ട്. ആഡംബര കപ്പലിൽ അഞ്ച് മണിക്കൂർ 44 കിലോമീറ്റർ സംഗീത വിരുന്നിന്റെ അകമ്പടിയോടെ യാത്ര ചെയ്ത് അത്താഴ വിരുന്നും ഒരുക്കുന്നതാണ് നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര. ഫോൺ: 9947086128. 27ന് ഗവിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ നെല്ലിയാമ്പതിക്കും സവാരിയുണ്ട്.