ജമാഅത്തെ- ആർ.എസ്.എസ് ചർച്ച: രൂക്ഷവിമർശനവുമായി മുസ്ലിംലീഗും സാമുദായിക സംഘടനകളും

Friday 17 February 2023 12:00 AM IST

കോഴിക്കോട്: ആർ.എസ്.എസ്- ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്കെതിരെ മുസ്ലിംലീഗ് നേതാക്കളും സമുദായ സംഘടനകളും. മതേതരത്വം തള്ളിക്കളഞ്ഞ് മതരാഷ്ട്രവുമായി മുന്നോട്ട് പോകുന്ന ആർ.എസ്.എസ് പാളയത്തിൽ പോയി ജമാഅത്തെ ഇസ്ലാമി ചർച്ച നടത്തിയത് അപകടകരമായ പ്രവണതയാണെന്ന് ലീഗ് നേതാവ് ഡോ.എം.കെ.മുനീർ എം.എൽ.എ തുറന്നടിച്ചു. വർഗീയത വളർത്തുന്ന സമീപനവുമായി മുന്നോട്ട് പോകുന്ന ആർ.എസ്.എസുമായി സംഭാഷണത്തിന് പോകേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തിലില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഇ.കെ, എ.പി സുന്നി വിഭാഗങ്ങളും മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ചർച്ചയെ രൂക്ഷമായാണ് വിമർശിച്ചത്.

ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് ജീവിക്കാനാവാത്ത സാഹചര്യമാണെന്ന് പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി ആർ.എസ്.എസ് കേന്ദ്രത്തിൽ പോയി ചർച്ച നടത്തിയതിൽ വലിയ പ്രതിഷേധത്തിലാണ് കേരളത്തിലെ ഇസ്ലാമിക സംഘടനകൾ. കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മലയാളിയായ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.ആരിഫലി ആർ.എസ്.എസുമായി ചർച്ച നടത്തിയ കാര്യം വെളിപ്പെടുത്തിയത്. കേരള ജമാഅത്തെ ഇസ്ലാമിയുടെ മുൻ അമീറാണ് ആരിഫലി. ഇന്ത്യൻ മുസ്ലിങ്ങൾക്കെതിരെ തിരിയുന്നവരുമായി ആശയവിനിമയം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ആരിഫലിയുടെ വിശദീകരണം.

ആർ.എസ്.എസുമായി നടത്തിയ ചർച്ചയിലൂടെ മുസ്ലിം സമുദായത്തിനുണ്ടാകാൻ പോകുന്ന നേട്ടമെന്തെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണമെന്ന് കെ.എൻ.എം സെക്രട്ടറി ഡോ.എ.ഐ.അബ്ദുൾ മജീദ് സ്വലാഹി ആവശ്യപ്പെട്ടു. അങ്ങോട്ടുപോയി ചർച്ച നടത്തിയത് മുസ്ലിം സമുദായത്തെ സംഘപരിവാർ ആലയിൽ കൊണ്ടുപോയി കെട്ടുന്നതാകുമോയെന്ന് അദ്ദേഹം വിമർശിച്ചു.

ചർച്ച സമുദായത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. രാജ്യത്തൊരു ഭാഗത്ത് മതേതര കക്ഷികൾ ഒന്നിച്ച് നിൽക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ നിറംകെടുത്തുന്ന പ്രവർത്തനങ്ങൾ മോശം രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

ആ​ർ.​എ​സ്.​എ​സു​മാ​യി​ ​പോ​രാ​ടേ​ണ്ട​ ​സ​മ​യം:പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം​:​ ​ആ​ർ.​എ​സ്.​എ​സു​മാ​യി​ ​ച​ർ​ച്ച​യ്ക്കു​ള്ള​ ​സാ​ഹ​ച​ര്യം​ ​നി​ല​വി​ലി​ല്ലെ​ന്നും​ ​അ​വ​രു​മാ​യി​ ​പോ​രാ​ടേ​ണ്ട​ ​സ​മ​യ​മാ​ണി​തെ​ന്നും​ ​മു​സ്ലിം​ലീ​ഗ് ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​ ​ആ​ർ.​എ​സ്.​എ​സു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ച് ​അ​റി​യി​ല്ല.​ ​ച​ർ​ച്ച​ ​ന​ട​ത്തി​യെ​ന്ന് ​വാ​ർ​ത്ത​ക​ളി​ൽ​ ​ക​ണ്ട​ ​വി​വ​ര​മേ​യു​ള്ളൂ​-​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ആ​ർ.​എ​സ്.​എ​സ്- ജ​മാ​അ​ത്തെ​ ​ച​ർ​ച്ച: ധാ​ര​ണ​ ​വ്യ​ക്ത​മാ​ക്ക​ണം

തി​രു​ന​ന്ത​പു​രം​:​ ​മു​സ്ലിം​ ​വി​രു​ദ്ധ​ ​പ്ര​ത്യ​യ​ശാ​സ്ത്ര​മു​ള​ള​ ​ആ​ർ.​എ​സ്.​എ​സു​മാ​യി​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യു​ടെ​ ​ഉ​ള്ള​ട​ക്ക​വും​ ​ധാ​ര​ണ​യും​ ​വ്യ​ക്ത​മാ​ക്കാ​ൻ​ ​ഇ​രു​പ​ക്ഷ​വും​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​ഐ.​എ​ൻ.​എ​ൽ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റും​ ​മ​ന്ത്രി​യു​മാ​യ​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ.​എ​സ്.​എ​സ് ​കു​ത​ന്ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​ന്യൂ​ന​പ​ക്ഷ​ ​സം​ഘ​ട​ന​ക​ളു​മാ​യു​ള്ള​ ​ച​ർ​ച്ചാ​ ​നാ​ട​കം.​ ​മു​ഖ്യ​ധാ​രാ​ ​മു​സ്ലിം​ ​സം​ഘ​ട​ന​ക​ളെ​ല്ലാം​ ​ഈ​ ​ച​തി​ക്കു​ഴി​ ​തി​രി​ച്ച​റി​ഞ്ഞു​ ​മു​ന്നേ​റു​മ്പോ​ൾ​ ​അ​വ​രു​മാ​യി​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​ ​നേ​തൃ​ത്വം​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​ക​ൾ​ ​ദു​രൂ​ഹ​വും​ ​ഭീ​രു​ത്വ​വു​മാ​ണ്.​ ​ഉ​ഭ​യ​ക​ക്ഷി​ ​ച​ർ​ച്ച​ക​ളി​ലൂ​ടെ​ ​ആ​ർ.​എ​സ്.​എ​സി​നെ​ ​നേ​ർ​വ​ഴി​യി​ലാ​ക്കാ​മെ​ന്ന് ​ക​രു​തു​ന്ന​തി​ലും​ ​മൗ​ഢ്യം​ ​മ​റ്റൊ​ന്നി​ല്ല.​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​യെ​ ​ചേ​ർ​ത്തു​ ​നി​റു​ത്തി​ ​മു​ഖം​ ​മി​നു​ക്കാ​ൻ​ ​സം​ഘ​പ​രി​വാ​ർ​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​ ​മ​ത​നി​ര​പേ​ക്ഷ​ ​സ​മൂ​ഹ​വും​ ​മ​ത​വി​ശ്വാ​സി​ക​ളും​ ​ഉ​യ​ർ​ന്ന​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണ​മെ​ന്നും​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​പ​റ​ഞ്ഞു.