ബി.ജെ.പി പ്രതിഷേധ ധർണ

Friday 17 February 2023 12:21 AM IST

ചെങ്ങന്നൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി പാണ്ടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജു കുരുവിള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.സി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ശ്യാം, കെ.ജി മനോജ്, കെ.കെ ഗോപാലൻ, വിജയകുമാർ മൂത്തേടത്ത്, ഷൈലജ രഘുറാം ശ്രീകല ശിവനുണ്ണി, വിജയമ്മ. പി.എസ്, ജയശ്രീ മണിക്കുട്ടൻ, അനിതകുമാരി, സതീഷ് കുമാർ, ലീലാധരൻ, ശ്രീരാജ്, ജസ്റ്റിൻ പ്രയാർ, ഉണ്ണികൃഷ്ണ കർത്താ തുടങ്ങിയവർ പ്രസംഗിച്ചു.