സാങ്കേതിക യൂണി. ഗവർണർ അപ്പീലിന്
Friday 17 February 2023 12:00 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ താത്കാലിക വൈസ്ചാൻസലറെ സർക്കാരിന് നിർദ്ദേശിക്കാമെന്നും പുതിയ പാനൽ സമർപ്പിക്കാമെന്നുമുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. യു.ജി.സി മാനദണ്ഡപ്രകാരം ചാൻസലർക്കാണ് വി.സി നിയമനാധികാരം. സർക്കാരിന് ഇതിൽ പങ്കില്ലെന്നും വിധിപ്പകർപ്പ് കിട്ടിയാലുടൻ അപ്പീൽ നൽകുമെന്നും രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു.