നാടകയാത്ര

Friday 17 February 2023 12:25 AM IST

റാന്നി: ലഹരിക്കെതിരെ നാടക യാത്രയുമായി കേരള മഹിളാസമഖ്യ സൊസൈറ്റിയുടെ നാടകയാത്ര പഴവങ്ങടി ഇട്ടിയപ്പാറ ബസ് സ്റ്റാൻ‌ഡിൽ എത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ അനിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ചാക്കോ വളയനാട് അദ്ധ്യക്ഷത വഹിച്ചു, ബ്രില്ലി ബോബി എബ്രഹാം, ഷൈനി രാജീവ്, രമാദേവി എൽ , ആശ പി, പി ബിന്ദുമോൾ ജോർജ്, ഗായത്രി, നിഷ രാജീവ്‌, ഇ. റ്റി ചാക്കോ, എക്‌സൈസ് ഇൻസ്‌പെക്ടർ ജെ റെജി , സബ് ഇൻപ്ക്ടർ മനോജ്‌ എം സി, സി ഇ ഓ അജിത് ജോസഫ്, റാന്നി സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് എം ആർ, അമ്പിളി വി കെ എ, ദിവ്യ എന്നിവർ പ്രസംഗിച്ചു.