വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും
Friday 17 February 2023 12:57 AM IST
കോട്ടയ്ക്കൽ: കുറ്റിപ്പുറം എ.എം.എൽ.പി സ്‌കൂളിന്റെ 114-ാം വാർഷികാഘോഷവും സർവ്വീസിൽ നിന്നു വിരമിക്കുന്ന സ്‌കൂൾ പ്രധാനാദ്ധ്യാപിക ലാലിക്കുള്ള യാത്രയയപ്പു സമ്മേളനവും സ്‌കൂൾ അങ്കണത്തിൽ നടത്തി. എം.പി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. സെയ്തലവി കോയാപ്പു അദ്ധ്യക്ഷത വഹിച്ചു. സ്വാഗതം സംഘം കൺവീനർ ജുനൈദ് പനമ്പുലാക്കൽ, പി.ടി.എ പ്രസിഡന്റ് അബ്ദുൾ നാസർ മാരാംകുളമ്പിൽ, നസീറ പുളിക്കൽ, ഷെരീഫ ബഷീർ, അനീഷ്, സലിം പള്ളിപ്പുറം, സമീർ കാലൊടി, മുജീബ് റഹ്മാൻ, മൊയ്ദീൻ കുഞ്ഞ്, സഫിയ, അബ്ദുൾ റഷീദ്, ഫാത്തിമ ചങ്ങരംചോല, സ്റ്റാഫ് സെക്രട്ടറി സഫിയ തൈക്കാട്ട് എന്നിവർ പ്രസംഗിച്ചു.