വയോജനങ്ങൾക്ക് മരുന്ന് വിതരണം

Friday 17 February 2023 12:04 AM IST
നാദാപുരത്ത് വയോജന ക്ലബ് അംഗങ്ങൾക്കുള്ള അവശ്യ മരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി. വി. മുഹമ്മദലി നിർവ്വഹിക്കുന്നു.

നാദാപുരം : വയോജനങ്ങളെ ചേർത്തുപിടിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്. 60 കഴിഞ്ഞ നിത്യ രോഗികളായ 150 പേർക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. വിവിധ വാർഡുകളിൽ രൂപീകരിച്ച വയോജനസഭ അംഗങ്ങൾക്കാണ് പ്രസിഡന്റ് വി.വി.മുഹമ്മദലി മരുന്ന് വിതരണം ചെയ്തത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ.നാസർ, ജനീത ഫിർദൗസ്, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ജമീല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, വാർഡ് മെമ്പർ പി. പി. ബാലകൃഷ്ണൻ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസാദ്, നേഴ്സ് ആതിര എന്നിവർ പ്രസംഗിച്ചു.