ദശ വാർഷിക നിറവിൽ എസ്.ഐ വനിത കോളേജ്

Friday 17 February 2023 12:05 AM IST
വനിത കോളേജ്

നാദാപുരം: ഉമ്മത്തൂർ എസ്. ഐ വനിതാ ആർട്സ് ആൻഡ്‌ സയൻസ് കോളേജിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ദശവാർഷികാഘോഷ പരിപാടികൾ 20ന് ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും. കരിയർ ഗൈഡൻസ്, തൊഴിൽ പരിശീലനം, വിവിധ ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവയുടെ ഉദ്ഘാടനം ഇ.കെ.വിജയൻ എം. എൽ. എ. നിർവഹിക്കും. ചടങ്ങിൽ പ്രൊഫ.പി.മമ്മു അദ്ധ്യക്ഷത വഹിക്കും. ഉമ്മത്തൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രൊഫ. പി മമ്മു, അഹമ്മദ് പുന്നക്കൽ, പ്രിൻസിപ്പൽ ഡോ. പുത്തൂർ മുസ്തഫ, ഹമീദ് അമ്പലത്തിങ്കൽ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement