പാലിയേറ്റീവിലെ രോഗികൾക്ക് കുട്ടികളുടെ കൈത്താങ്ങ്
Friday 17 February 2023 12:06 AM IST
കടലുണ്ടി: കുരുന്നു വിദ്യാർത്ഥികൾക്ക് നൽകുന്ന ചില്ലറ നാണയങ്ങൾ സ്വരൂപിച്ച് നവധാര പാലിയേറ്റീവ് സെന്ററിലെ മാറാ രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങളും മരുന്നും വാങ്ങാൻ പണവും നൽകി മാതൃകയായി വട്ടപറമ്പ് ക്രസന്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ നൽകിയ മെഡിക്കൽ ഉപകരണങ്ങളും പ്രിൻസിപ്പൽ നൽകിയ ധനസഹായവും ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സെയ്ദ് ഹിസാമുദ്ധീൻ എം.വി എറ്റുവാങ്ങി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ എസ്.എം.അബ്ദുൽ ജബ്ബാർ,ഡിപ്പാർട്ടമെന്റ് ഹെഡ് സീനത്ത്, അദ്ധ്യാപിക സക്കീന, പാലിയേറ്റീവ് ജനറൽ സെക്രട്ടറി ഒ.വിശ്വനാഥൻ സെക്രട്ടറി യൂനസ് കടലുണ്ടി കോ ഓഡിനേറ്റർ ഉദയൻ കാർക്കോളി, പ്രസിഡന്റ് ഉണ്ണി കുന്നത്ത് എന്നിവർ പങ്കെടുത്തു.