സ്കൂൾ വാർഷികം

Friday 17 February 2023 12:06 AM IST
താഴേക്കോട് പി ടി എം ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നാല്പത്തിയേഴാം വാർഷികവും യാത്രയയപ്പ് സമ്മേളനവും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: താഴേക്കോട് പി.ടി.എം എച്ച്.എസ്.എസിന്റെ 47-ാം വാർഷികവും യാത്രയയപ്പു സമ്മേളനവും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടി അഷറഫ് അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അദ്ധ്യാപകർക്കും വിവധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥികൾക്കും ഉപഹാരം വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് എം.കെ ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം പ്രബീന ഹബീബ്, സ്‌കൂൾ മാനേജർ നാലകത്ത് മുഹമ്മദ്, പി ടി എ പ്രസിഡന്റ് പി.ടി. സക്കീർ ഹുസൈൻ, റിട്ട. ഹെഡ് മാസ്റ്റർ എൻ. മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറിമാരായ കെ. വിജയൻ, എം.പി. മുഹമ്മദ് ഹനീഫ, സ്‌കൂൾ ലീഡർമാരായ സി. മുഹമ്മദ് അഷറഫ്, ലയാൻ സൈഫ് എന്നിവർ പ്രസംഗിച്ചു.