പ്രണവം അച്ചംവീടിന് പുരസ്കാരം
Friday 17 February 2023 12:07 AM IST
വളയം: നെഹ്‌റു യുവകേന്ദ്രയുടെ 2021-22 വർഷത്തെ മികച്ച യുവജന ക്ലബിനുള്ള പുരസ്കാരം പ്രണവം അച്ചംവീടിന് സമ്മാനിച്ചു.
കലാ- കായിക, സാമൂഹിക, സാംസ്കാരിക, ആതുര സേവന രംഗങ്ങളിലെ പ്രവർത്തന മികവാണ് അവാർഡിന് അർഹമാക്കിയത്. ഫലകവും പ്രശസ്തി പത്രവും 25, 000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. കോഴിക്കോട് നടന്ന ചടങ്ങിൽ സംസ്ഥാന തുറമുഖ -മ്യൂസിയം മന്ത്രി അഹമ്മദ് ദേവർ കോവിലിൽ നിന്ന് ക്ലബ് ഭാരവാഹികൾ പുരസ്കാരം ഏറ്റുവാങ്ങി. നെഹ്‌റു യുവകേന്ദ്ര സംസ്ഥാന കോ- ഓർഡിനേറ്റർ കുഞ്ഞമ്മദ് , ജില്ലാ കോ ഓർഡിനേറ്റർ സനൂപ് എന്നിവർ പങ്കെടുത്തു.