സൗജന്യ പരിശീലന കോഴ്‌സ്
Friday 17 February 2023 12:12 AM IST
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും വനിതൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ‘സങ്കൽപ്പ്’ നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ പരിശീലന കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എൽ.സി. പ്രായപരിധി 18നും 45നും മദ്ധ്യേ. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25. വിശദവിവരങ്ങൾക്ക്:www.kittsedu.org,0471 2329539,2339178,9446329897.