നല്ലതു ചെയ്യുന്ന പൊലീസുകാർക്ക് ബഹുമതികൾ

Friday 17 February 2023 12:30 AM IST

തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായും അല്ലാതെയും നല്ല പ്രവൃത്തികൾ ചെയ്യുന്ന പൊലീസുകാർക്ക് ഇനി മുതൽ പൊലീസ് നേതൃത്വം ബഹുമതി നൽകും. ഇതിനായി പൊലീസ് ആസ്ഥാനത്ത് സെൽ പ്രവർത്തനം തുടങ്ങി. ഔദ്യോഗിക കൃത്യനിർവഹണം,വ്യക്തിപരമായ പ്രവൃത്തികൾ എന്നീ വിഭാഗങ്ങളിലായി വിവരങ്ങൾ ശേഖരിക്കും. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായ അന്വേഷണം,കണ്ടെത്തൽ,കുറ്റകൃത്യങ്ങൾ തടയൽ,ക്രമസമാധാനപാലനം,അടിയന്തര രക്ഷാപ്രവർത്തനം,ജീവൻരക്ഷ,വൈദ്യസഹായം,മറ്റു സദ്പ്രവൃത്തികൾ എന്നിവയാണ് ആദ്യവിഭാഗത്തിൽ. സാമൂഹികപുരോഗതിക്ക് സഹായകമാകുന്ന ദാനപ്രവൃത്തികൾ,കൃഷിയും അനുബന്ധപ്രവൃത്തികളും,സുസ്ഥിരമായ പരിസ്ഥിതിപ്രവർത്തനം,വിദ്യാഭ്യാസം,കല,കായികം,സാഹിത്യം,സിനിമ,വയോജനങ്ങളെയും കുട്ടികളെയും സഹായിക്കുന്ന തരത്തിലുള്ള സന്നദ്ധപ്രവർത്തനങ്ങൾ തുടങ്ങിയവയാണ് രണ്ടാംവിഭാഗത്തിൽ.സ്പെഷ്യൽ ബ്രാഞ്ച് ഓഫീസുകളിൽനിന്ന് ദിനംപ്രതിയുള്ള റിപ്പോർട്ട് തയ്യാറാക്കി നൽകുന്നതിനൊപ്പം ജില്ലാ പൊലീസ് മേധാവിമാർ ക്രോഡീകരിച്ച പ്രതിവാര റിപ്പോർട്ട് ലഭ്യമാക്കാനും ക്രസമാധാന ചുമതലയുള്ള എ.ഡി.ജി.പി. നിർദ്ദേശിച്ചു.