കെ.എസ്.എസ്.പി.യു നന്നംമുക്ക് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം
Friday 17 February 2023 12:30 AM IST
ചങ്ങരംകുളം: കെ.എസ്.എസ്.പി.യു പെരുമ്പടപ്പ് ബ്ലോക്കിലെ നന്നംമുക്ക് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ജില്ലാ സെക്രട്ടറി സി.ജി. താരാനാഥൻ നിർവഹിച്ചു. ജില്ലയിലെ ആദ്യത്തെ യൂണിറ്റ് ഓഫീസാണിത്. മൂക്കുതലയിൽ നടന്ന പരിപാടിയിൽ നന്നംമുക്ക് യൂണിറ്റ് പ്രസിഡന്റ് ഭാസ്‌കരൻ നമ്പ്യാർ അദ്ധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി വി.വി. ഭരതൻ, ജോയിന്റ് സെക്രട്ടറി യൂസഫ്, ബ്ലോക്ക് ട്രഷറർ ചന്ദ്രൻ, വൈസ് പ്രസിഡന്റ് പ്രഭാകരൻ, വെളിയങ്കോട് യൂണിറ്റ് സെക്രട്ടറി കൃഷ്ണൻ പോറ്റി, ആലങ്കോട് യൂണിറ്റ് സെക്രട്ടറി സതീശൻ, പെരുമ്പടപ്പ് യൂണിറ്റ് സെക്രട്ടറി അബ്ദു, നന്നംമുക്ക് ട്രഷറർ വനജാക്ഷി, നന്നംമുക്ക് യൂണിറ്റ് സെക്രട്ടറി പി.എൻ. കൃഷ്ണമൂർത്തി, ജോയിന്റ് സെക്രട്ടറി ഖാദർ എന്നിവർ പ്രസംഗിച്ചു.