പാരിപ്പള്ളി അമൃത സ്‌കൂളിൽ സ്റ്റുഡന്റ്  ഡോക്ടർ ഇൻഷ്യേറ്റീവ്

Friday 17 February 2023 12:35 AM IST

ചാത്തന്നൂർ: കൊല്ലം ഗവ.മെഡിക്കൽ കോളേജിന്റെ ക്ലിനിക്കൽ ഔട്ട് റീച്ചിന്റെ ഭാഗമായി പാരിപ്പള്ളി അമൃത സംസ്‌കൃത ഹയർ സെക്കൻഡറി സ്കൂളിൽ 'സ്റ്റുഡന്റ് ഡോക്ടർ ഇൻഷ്യേറ്റീവിന് തുടക്കമായി.

പദ്ധതിയുടെ ഭാഗമായി എട്ടാം ക്ലാസിലെ 25 കുട്ടികൾക്ക് പരിശീലനം നൽകി. പകർച്ചാവ്യാധികൾക്കെതിരേയും ജീവിത ശൈലീരോഗങ്ങൾക്കെതിരേയും സാമൂഹിക ബോധവത്കരണം നടത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പാലീയം ഇന്ത്യയുടെയും പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും എൻ.എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പാലിയം ഇന്ത്യ ചെയർമാൻ, സാന്ത്വന പരിചരണം ഡോ.എം.ആർ.രാജഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപക, രക്ഷാകർത്തൃസമിതി പ്രസിഡന്റ് ആർ.ജയചന്ദ്രൻ അദ്ധ്യക്ഷനായി. മെഡിക്കൽ കോളേജ് അഡിഷണൽ പ്രൊഫ.ഡോ.ഐ.പി.യാദവ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിനറ്റ് ജെ.മോറീസ്, ഡോ.അബ്ദുൾ റഷീദ്, ഡോ.സി.വി.രാജേന്ദ്രൻ, ഡോ.ജി.എസ്.സന്തോഷ്, ഡോ.എ.കെ. ഗോപകുമാർ, ഡോ.മനോരാകേഷ്, ഡോ.രാകേഷ്, ദേശീയ അദ്ധ്യാപക പുരസ്കാരജേതാവ് പദ്മാലയം ആർ.രാധാകൃഷ്ണൻ, പ്രഥമാദ്ധ്യാപിക എസ്.ജെ.ഗിരിജകുമാരി എന്നിവർ സംസാരിച്ചു.

Advertisement
Advertisement