ഫയർ വുമൺ ട്രെയിനി നീന്തൽ പരീക്ഷ

Friday 17 February 2023 12:38 AM IST

തിരുവനന്തപുരം: ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ ട്രെയിനി (കാറ്റഗറി നമ്പർ 245/2020) തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് മാർച്ച് ആദ്യവാരം വിവിധ കേന്ദ്രങ്ങളിൽ വച്ച് പി.എസ്.സി നീന്തൽ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ 50മീറ്റർ നീന്തൽ പരീക്ഷ 2മിനിറ്റ് 15സെക്കന്റിനുള്ളിൽ പൂർത്തിയാക്കണം,നീന്തൽക്കുളത്തിന്റെ ആഴമേറിയ ഭാഗത്ത് 2മിനിട്ട് നേരം പൊങ്ങിക്കിടക്കുന്നതിനുള്ള കഴിവ് എന്നീ രണ്ട് ഇനങ്ങളിലും വിജയിക്കണം.

അഭിമുഖം

മലപ്പുറം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം),​(കാറ്റഗറി നമ്പർ 16/2021) തസ്തികയിലേക്ക് 22,23,24 തീയതികളിൽ പി.എസ്.സി. മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ),​(കാറ്റഗറി നമ്പർ 128/2021) തസ്തികയിലേക്ക് മാർച്ച് 3,16,17 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2-എട്ടാം എൻ.സി.എ.-എസ്.സി.സി.സി. (കാറ്റഗറി നമ്പർ 173/2022) തസ്തികയിലേക്ക് 2023 മാർച്ച് 23ന് രാവിലെ 9.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

വാചാ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു 2023 ജനുവരി വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചപരിമിതരായ ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷയുടെ വിജ്ഞാപനം പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരോ പേപ്പറിനും (സൗജന്യ അവസരം ഒഴികെ) 160രൂപ നിരക്കിൽ ഏതെങ്കിലും ഗവ. ട്രഷറിയിൽ ‘0051-Psc-105-State Psc-99-Examination Fee’ എന്ന ശീർഷകത്തിൽ തുക ഒടുക്കിയ അസൽ ചെലാനും കാഴ്ചപരിമിതി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15. അപേക്ഷകൾ അയക്കേണ്ട വിലാസം ജോയിന്റ് സെക്രട്ടറി,വകുപ്പുതല പരീക്ഷാ വിഭാഗം,കേരള പബ്ലിക് സർവീസ് കമ്മിഷൻ,പട്ടം,തിരുവനന്തപുരം,പിൻ-695004.