ആയുർ പാലിയം പദ്ധതിക്ക് തുടക്കമായി
Friday 17 February 2023 12:40 AM IST
കരുനാഗപ്പള്ളി : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിടപ്പുരോഗികൾക്ക് ആയുർവേദ ഡോക്ടർമാരും നഴ്സ്, തെറാപ്പിസ്റ്റ് എന്നിവർ വീട്ടിൽ എത്തി ചികിത്സ നൽകുന്ന ആയുർ പാലീയം പദ്ധതിക്ക് തുടക്കമായി. ജില്ലയിലെ 11 ബ്ലോക്കുകളിലും രണ്ടു വർഷത്തേക്കാണ് ആയുർപാലിയം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഓച്ചിറ ബ്ലോക്ക് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണൻ വസന്താരമേശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്‌തി രവീന്ദ്രൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ് .കല്ലേലിഭാഗം പദ്ധതി ഫ്ലാഗ് ഒഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഗേളി ഷണ്മുഖൻ, ഡോ.രശ്മി,ഡോ. പദ്മകുമാർ തുടങ്ങിയവർ സംസാരിച്ചു.