എല്ലാ തസ്തികയിലും എഴുത്തു പരീക്ഷ നിർബന്ധം

Friday 17 February 2023 12:49 AM IST

തിരുവനന്തപുരം: അപേക്ഷകൾ കുറവുള്ള തസ്‌തികകളിൽ ഇന്റർവ്യൂ മാത്രം നടത്തി നിയമനം നൽകുന്ന രീതി അവസാനിപ്പിക്കാനൊരുങ്ങി പി.എസ്.സി. വിവിധ വകുപ്പുകളിലെ എല്ലാ തസ്‌തികളിലും ഇനി എഴുത്തു പരീക്ഷ നിർബന്ധമാക്കും. ഇങ്ങനെ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും മാത്രമേ ഇനി നിയമനം ഉണ്ടാകൂ. വിവിധ തസ്തികളിൽ ഒ.എം.ആർ,ഓൺലൈൻ,വിവരണാത്മക പരീക്ഷകളിൽ ഏതാണ് നടത്തേണ്ടതെന്ന് പി.എസ്.സി സാദ്ധ്യത അനുസരിച്ചു നിശ്‌ചയിക്കും. ഉദ്യോഗാർഥികളുടെ കഴിവിനെക്കുറിച്ച് എഴുത്തുപരീക്ഷയിൽ നിന്നുള്ള മാർക്കിന്റെ അടിസ്ഥാനത്തിൽ മനസിലാക്കുന്നതാണ് കൃത്യമെന്ന വിലയിരുത്തലാണ് പി.എസ്‌.സിക്കുള്ളത്.