എ.​സി.​ജോ​സ്,​ കാ​സ്റ്റിം​ഗ് വോ​ട്ടി​ലൂ​ടെ ഗ​വൺ​മെന്റി​നെ നി​ല​നിർ​ത്തി​യ സ്​പീ​ക്കർ : പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്

Friday 17 February 2023 1:10 AM IST

കൊ​ല്ലം: കെ.​ക​രു​ണാ​ക​രൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാലത്ത് സ്​പീ​ക്ക​റു​ടെ കാ​സ്റ്റിം​ഗ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ഗ​വൺ​മെന്റി​ന്റെ കാ​ലാ​വ​ധി പൂർ​ത്തിയാക്കുകയും കാ​സ്റ്റിം​ഗ് വോ​ട്ട് എ​ന്ന അ​ധി​കാ​രം സ​മൂ​ഹ​ത്തെ ബോ​ദ്ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്​ത സ്​പീ​ക്കർ ആ​യി​രു​ന്നു എ.​സി.​ജോ​സ് എന്ന് ഡി.​സി.​സി.പ്ര​സി​ഡന്റ് പി.​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് പ​റ​ഞ്ഞു. എ​സി.​ജോ​സ് അ​നു​സ്​മ​ര​ണ​സ​മ്മേ​ള​ന​വും നിർ​മ്മാ​ണത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രപ്ര​ഖ്യാ​പ​ന​വും ഉ​ദ്​ഘാ​ട​നം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫെ​ഡ​റേ​ഷൻ ജി​ല്ലാ പ്ര​സി​ഡന്റ് ച​വ​റ ഹ​രീ​ഷ് കു​മാർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. നിർ​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള അ​വ​ഗ​ണ​നയിൽ പ്ര​തി​ഷേ​ധി​ച്ച് മാർ​ച്ച് 2 ന് സെ​ക്ര​ട്ട​റി​യേ​റ്റ് മാർ​ച്ച് സംഘടിപ്പിക്കാനും തീ​രു​മാ​നി​ച്ചു. ഭാ​ര​ത് ജോ​ഡോ യാ​ത്രി​ക​രാ​യ ഗീ​താ​കൃ​ഷ്​ണൻ, ഷ​റ​ഫ് കു​ണ്ട​റ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി പി.​ജർ​മ്മി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ദി​ക്കാ​ട് മ​ധു, ഡി.​ദേ​വ​രാ​ജൻ, കു​രീ​പ്പു​ഴ യ​ഹി​യ,​ കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യം, ക​ല​യ​പു​രം ശി​വൻ​പി​ള്ള, മ​നോ​ഹ​രൻ, മാ​ധ​വൻ​പി​ള്ള,​ആ​ശ​ക​രീ​പ്ര, പ്രി​യ പോ​രും​വ​ഴി, രാ​ജൻ ആ​ദി​ച്ച​ന​ല്ലൂർ, ഏ​ലി​യാ​മ്മ, ക​ല്ലേ​ലി​ഭാ​ഗം വി​ജ​യൻ,​മാ​ത്യൂ​സ്, ജി.​മ​ണി​യൻ​പി​ള്ള, മു​കു​ന്ദൻ​പി​ള്ള,​ സ​ഹ​ദേ​വൻ തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു.