ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

Friday 17 February 2023 1:22 AM IST

തിരുവനന്തപുരം: ബംഗളൂരുവിലെ എച്ച്.സി.ജി ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ തുടരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുള്ളതായി മകൻ ചാണ്ടി ഉമ്മൻ അറിയിച്ചു. നേരത്തെയുണ്ടായ ന്യൂമോണിയ ബാധയുടെ ക്ഷീണം മാറി. കഴിഞ്ഞ ദിവസങ്ങളിൽ മുറിയ്ക്കുള്ളിൽ ചെറിയതോതിൽ പിടിച്ചു നടന്ന അദ്ദേഹം ഇന്നലെ മുറിയ്ക്ക് പുറത്ത് അല്പം നടന്നു. സീനിയർ ഡോക്ട‌ർമാർ അദ്ദേഹത്തെ നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്നുണ്ട്. ഇമ്യൂണോതെറാപ്പി ചികിത്സയാണ് ഇപ്പോൾ നൽകുന്നത്.