എ.കെ.എസ്.ടി.യു സമ്മേളനം തുടങ്ങി

Friday 17 February 2023 1:23 AM IST

കണ്ണൂർ: കേന്ദ്രസർക്കാർ മാറ്റുന്ന വിദ്യാഭ്യാസ നയങ്ങളോടൊപ്പം വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളിലും മാറ്റം വരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയന്റെ 26-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം സാമൂഹ്യപുരോഗതിക്ക് എന്നുള്ള ആശയത്തിൽ നിന്ന് വ്യവസായലോകം ആവശ്യപ്പെടുന്നതെന്തോ അത് കൊടുക്കാനുള്ള ബാദ്ധ്യതയാണ് വിദ്യാഭ്യാസത്തിനുള്ളത് എന്ന നിലയിലേക്ക് മാറിയിരിക്കുന്നുവെന്ന് കാനം പറഞ്ഞു.അഡ്വ.പി.സന്തോഷ് കുമാർ എം.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പി.ആർ.നമ്പ്യാർ സ്മാരക പുരസ്‌കാരം, കവി മാധവൻ പുറച്ചേരിക്ക് നൽകി.സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ,സംസ്ഥാന കൗൺസിലംഗം സി.പി.ഷൈജൻ,എ.കെ.എസ്.ടി.യു,സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ജയകൃഷ്ണൻ,സംസ്ഥാന പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ,വൈസ് പ്രസിഡന്റുമാരായ ടി.ഭാരതി,ജോർജ് രത്നം തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ എം.മഹേഷ് കുമാർ സ്വാഗതവും എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് സി.സുനിൽ കുമാർ നന്ദിയും പറഞ്ഞു.