കരുനാഗപ്പള്ളിയിൽ ശാസ്ത്ര-മാനവിക ചിന്താ സെമിനാർ

Friday 17 February 2023 1:56 AM IST

കരുനാഗപ്പള്ളി: കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 19ന് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി ലോറി ഫെസ്റ്റ് 2023 എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് ആരംഭിക്കുന്ന സെമിനാറിൽ അജേഷ് മാധവൻ - ചന്ദ്രനിലൊരുവീട്, മനുപ്രസാദ്‌ - പരിണാമം ഒരു തുടർക്കഥ, സൈബോർഗ് (നിർമിത ബുദ്ധിയുടെ ഭാവി -സാബുതോമസ്,

ലിംഗനീതിയും നിയമവും - അഡ്വ.കെ.ഡി. ഉഷ, താലിബാൻ ഇസ്ലാം തന്നെ - ആരിഫ് ഹുസൈൻ തെരുവോത്ത്, ഇന്ത്യയുടെ ഫാസിസവത്കരണം - പി.സി.ഉണ്ണിച്ചെക്കൻ എന്നിവർ വിഷയാവതരണം നടത്തും.തുടർന്ന് സ്ത്രീ സ്വാതന്ത്ര്യം മതത്തിലും സമൂഹത്തിലും എന്ന വിഷയം അടിസ്ഥാനമാക്കി നടക്കുന്ന സെമിനാറിൽ ആരിഫ് ഹുസൈൻ തെരുവോത്ത്, അഡ്വ.കെ.ഡി. ഉഷ, ഷൈല കെ.ജോൺ എന്നിവർ പങ്കെടുക്കും. അഡ്വ.രാജഗോപാൽ വാകത്താനം മോഡറേറ്റർ ആകും.