തൊടിയൂർ എൽ.വി.യു.പി.എസ് വാർഷികം

Friday 17 February 2023 1:57 AM IST

തൊടിയൂർ: ലക്ഷ്മി വിലാസം അപ്പർ പ്രൈമറി സ്കൂളിന്റെ 73-ാം വാർഷികം ഇന്ന് ആഘോഷിക്കും.രാവിലെ 9 ന് കലാമത്സരങ്ങൾ ആരംഭിക്കും.വൈകിട്ട് 6ന് ചേരുന്ന പൊതുസമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് സുനിത അശോകൻ അദ്ധ്യക്ഷയാകും.

ഹെഡ്മിസ്ട്രസ് വൈ.സുജ സ്വാഗതം പറയും. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സുധീർ കാരിക്കൽ മുഖ്യ പ്രഭാഷണം നടത്തും. കരുനാഗപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീജാ ഗോപിനാഥ് സമ്മാന വിതരണം നിർവഹിക്കും. തൊടിയൂർ രാമചന്ദ്രൻ ,അഡ്വ.വി.സുധീഷ്, ടി. സുജാത, സഫീനാ അസീസ്, ഇടക്കുളങ്ങര ഗോപൻ, പ്രിയ, അബ്ദുൽസലീം, എ.എസ്.ബിന്ദു എന്നിവർ സംസാരിക്കും. ആർ.മഞ്ജു ലക്ഷ്മി നന്ദി പറയും.