ചെന്നൈയെ വീഴ്ത്തി ബംഗളൂരു

Friday 17 February 2023 4:58 AM IST
volly

ഹൈദാരാബാദ്: പ്രൈം വോളിബാൾ ലീഗിൽ ബംഗളൂരു ടോർപ്പിഡോസിന് ജയം. ഗച്ചിബൗളി ഇൻഡോർ സ്‌​റ്റേഡിയത്തിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ ബ്ലി​റ്റ്സിനെ 3-2ന് തോൽപിച്ചു. സ്‌കോർ: 15-11, 8-15, 15-10, 15-13, 10-15. സീസണിൽ ബെംഗളൂരിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ബെംഗളൂരിന്റെ ഐബിൻ ജോസ് ആണ് കളിയിലെ താരം.