ശിലാസ്ഥാപനം നാളെ

Saturday 18 February 2023 12:07 AM IST

മണ്ണാർക്കാട്: വൃക്കരോഗികൾക്കും മറ്റ് കിടപ്പ് രോഗികൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കാനായി നിർമ്മിക്കുന്ന സ്‌നേഹതീരം ഡയാലിസിസ് ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന്റെ ശിലാസ്ഥാപനം നാളെ അലനല്ലൂർ കൊമ്പാക്കൽകുന്നിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. വി.കെ.ശ്രീകണ്ഠൻ എം.പി, സ്‌നേഹതീരം രക്ഷാധികാരി പാലൊളി മുഹമ്മദ് കുട്ടി, കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി, എൻ.ഷംസുദ്ദീൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. മണ്ണാർക്കാട് ആർ.സി ഫൗണ്ടേഷന് കീഴിലാണ് സ്‌നേഹതീരം പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ നിർമ്മിക്കുന്ന കെട്ടിടം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കും. 40 ആളുകൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമൊരുക്കും. മണ്ണാർക്കാട് താലൂക്ക്, താഴേക്കോട് പഞ്ചായത്ത് എന്നിവിടങ്ങളിലെ രോഗികൾക്ക് മുൻഗണന നൽകും. ചികിത്സ ആവശ്യമുള്ള രോഗികളെ കണ്ടെത്തുന്നതിനായി വാർഡുതല കമ്മിറ്റി രൂപീകരിച്ചാണ് പ്രവർത്തനമെന്ന് ചെയർമാൻ ഉസ്മാൻ സഖാഫി പയ്യനെടം, വൈസ് ചെയർമാൻ മോഹൻ ഐസക്, മുഹമ്മദലി പറമ്പത്ത്, ഹാജി മമ്മദ് കാഞ്ഞിരത്തിൽ, എൻ.അബ്ദുൾ കരീം ദാരിമി, എൻ.പി.അബ്ദുൾ അസീസ് സഖാഫി, സി.മൊയ്തീൻകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.