പ്രതിനിധി സമ്മേളനം
Saturday 18 February 2023 12:35 AM IST
ആലത്തൂർ: എ.ഐ.സി.സി 'ഹാഥ് സേ ഹാഥ്' കാമ്പയിനിന്റെ ഭാഗമായുള്ള ഗൃഹസന്ദർശനം, കെ.പി.സി.സി 138 രൂപ ചലഞ്ച് എന്നിവയുടെ ഭാഗമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിനിധി സമ്മേളനം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.കെ.ശ്രീനിവാസൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ സി.പ്രേംനവാസ്, എസ്.ക്യഷ്ണദാസ്, കെ.പി.സി.സി അംഗം സി.പ്രകാശ്, കുഴൽമന്ദം പഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണൻ, മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റജുല തുടങ്ങിയവർ സംസാരിച്ചു.