ക്യാമറ സൗജന്യമായി സ്ഥാപിക്കണമെന്ന് ബസുടമകൾ

Saturday 18 February 2023 12:59 AM IST

പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശാനുസരണം എല്ലാ സ്വകാര്യ ബസുകളിലും ഈ മാസം 28ന് മുമ്പായി ക്യാമറ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി.

നിലവാരമുള്ള ക്യാമറകൾ മാർക്കറ്റിൽ കിട്ടുന്നില്ല. ഉള്ളവയ്ക്ക് ഡിമാൻഡ് കണ്ട് വില വർദ്ധിപ്പിക്കുന്ന പ്രവണതയും കണ്ടുവരുന്നു. അതിനാൽ എല്ലാ സ്വകാര്യ ബസുകളിലും സർക്കാർ സൗജന്യമായി ക്യാമറകൾ സ്ഥാപിച്ച് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.സത്യൻ, ജനറൽ സെക്രട്ടറി കെ.രവീന്ദ്രകുമാർ, ട്രഷറർ കെ.ഉണ്ണിക്കൃഷ്ണൻ, സെൻട്രൽ കമ്മിറ്റി മെമ്പർ ഗിരിപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.