വീട്ടിൽ കയറി ആക്രമണം: സഹോദരങ്ങൾ അറസ്റ്റിൽ
Saturday 18 February 2023 12:25 AM IST
കോതമംഗലം: വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പാലമറ്റം ഇഞ്ചത്തൊട്ടി പഴുക്കാളിൽ ബേസിൽ ജോയി (25) സഹോദരൻ ആൽബിൻ ജോയി (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ പരിക്കേറ്റ യുവാവും പ്രതികളുടെ സുഹൃത്തും കേസിൽ മറ്റൊരു പ്രതിയുമായി ബുധനാഴ്ച ചീക്കോട് പ്രവർത്തിക്കുന്ന ബാറിന് മുന്നിലുണ്ടായ സംഘർഷമാണ് ആക്രമണത്തിൽ കലാശിച്ചത്. പരിക്കേറ്റ അഖിൽ കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഇൻസ്പെക്ടർ പി.ടി. ബിജോയി, എസ്.ഐ എം .എം. റജി, എ.എസ്.ഐമാരായ കെ. എം. സലീം, വി.എം. രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.