പി.എസ്.സി അഭിമുഖം

Saturday 18 February 2023 12:09 AM IST

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി.എസ്.ടി. (മലയാളം) തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 334/2020) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 22ന് രാവിലെ 11.30ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

പുനർ അളവെടുപ്പ്

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്),(കാറ്റഗറി നമ്പർ 250/2021) തസ്തികയിലേക്ക് ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാൻ കഴിയാതിരിക്കുകയും അപ്പീലിലൂടെ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിക്കുകയും ചെയ്തവർക്ക് 21ന് ഉച്ചയ്ക്ക് 12മണിക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പുനർ അളവെടുപ്പ് നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (കാറ്റഗറി നമ്പർ 288/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 27ന് രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.