സമുദ്രോത്പന്നങ്ങൾക്കുള്ള വിലക്ക് ഖത്തർ നീക്കി

Saturday 18 February 2023 1:10 AM IST

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച (ഫ്രോസൻ) സമുദ്രോത്പന്നങ്ങൾക്ക് ഖത്തർ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കഴിഞ്ഞ നവംബറിൽ ചില ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ സാമ്പിളുകളിൽ വിബ്രിയോ കോളറയുടെ അംശം കണ്ടെത്തിയതിനെ തുടർന്നായിരുന്നു വിലക്ക്.

ഇന്ത്യൻ എംബസി വഴി കേന്ദ്രവാണിജ്യ മന്ത്രാലയം ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി നടത്തിയ ചർച്ചയിലാണ് വിലക്ക് നീക്കാൻ തീരുമാനിച്ചത്. തണുപ്പിച്ച (ചിൽഡ്) സമുദ്രോത്പന്നങ്ങൾക്കുള്ള വിലക്ക് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

ഖത്തറും ചൈനയും വലിക്കുകൾ നീക്കിയത് സമുദ്രോത്പന്നകയറ്റുമതി കൂടാൻ സഹായിക്കുമെന്ന് എം.പി.ഇ.ഡി.എ ചെയർമാൻ ഡി.വി.സ്വാമി പറഞ്ഞു. തണുപ്പിച്ച (ചിൽഡ്) സമുദ്രോത്പന്നങ്ങൾക്കുള്ള വിലക്കും ഉടൻ തന്നെ നീക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

(ചിൽഡ് : 0-8 ഡിഗ്രി സെൽഷ്യസ്)

(ഫ്രോസൻ : 18 ഡിഗ്രിക്ക് താഴെ)

Advertisement
Advertisement