ഇല ശിൽപ്പശാല സംഘടിപ്പിച്ചു

Saturday 18 February 2023 12:09 AM IST
മുണ്ടക്കര എ.യു.പി.സ്ക്കൂൾ ഇല ശില്പശാല പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: വിദ്യാർത്ഥികളിലെ പഠനവിടവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷാ കേരള സംഘടിപ്പിക്കുന്ന 'ഇല' ശിൽപ്പശാല നടത്തി. ബാലുശ്ശേരി ബി.ആർ.സി യുടെ സഹകരണത്തോടെ മുണ്ടക്കര എ.യു.പി സ്കൂളിൽ നടന്ന പനങ്ങാട് ഗ്രാമപഞ്ചായത്ത്തല ഇല ശില്പശാല പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനദ്ധ്യാപകൻ കെ.സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു.ബി.ആർ.സി ട്രെയിനർ കെ.നൗഷാദ് പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ഡി.സി.ഇ. ജുമൈന റഷാദ് ക്ലാസെടുത്തു. നാലാംതരത്തിലെ ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടന്നത്. ബാലുശ്ശേരി ബി.ആർ.സി നിർദ്ദേശപ്രകാരം മുണ്ടക്കര എ.യു.പി സ്കൂൾ എൽ.പി.എസ്.ആർ.ജി. നൽകിയ പ്രൊജക്ടിന്റെ ഭാഗമായാണ് പഞ്ചായത്ത് തല പരിപാടി സ്കൂളിൽ നടന്നത്. പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എൽ.പി എസ്.ആർ.ജി കൺവീനർ പി.കെ.ആനന്ദ് സ്വാഗതവും ഒ.കെ റഫീക്ക് നന്ദിയും പറഞ്ഞു.