നികുതിയും സെസും പിൻവലിക്കണം: ബി.ഡി.ജെ.എസ്
Saturday 18 February 2023 12:05 AM IST
കൊച്ചി: ബഡ്‌ജറ്റിലെ അശാസ്ത്രീയമായ നികുതി നിർദേശങ്ങളും ഇന്ധനസെസും പിൻവലിക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് ആവശ്യപ്പെട്ടു. ചേരാനെല്ലൂർ പഞ്ചായത്ത് ഏരിയാ കമ്മിറ്റി ഇടയക്കുന്നത്ത് സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ബി. സുജിത്ത്, ദേവരാജൻ, മഹിളാസേന ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ, മണ്ഡലം സെക്രട്ടറി ഐ. ശശിധരൻ, വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ് , സെക്രട്ടറി ബിജു, ഏരിയാ പ്രസിഡന്റ് സോജൻ, പി.കെ. സുബ്രഹ്മണ്യൻ, വിദ്യാധരൻ, ബിന സജീവൻ എന്നിവർ സംസാരിച്ചു.