അതിഥി സൗഹൃദ പുരസ്‌കാരദാനം
Saturday 18 February 2023 12:05 AM IST
കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അതിഥി സൗഹൃദ സമിതി ഏർപ്പെടുത്തിയ സൗഹൃദ 2023 പുരസ്‌കാരം അവകാശികൾ സിനിമയുടെ രചയിതാവും സംവിധായകനുമായ എൻ. അരുണിന് സമ്മാനിച്ചു. അതിഥി തൊഴിലാളി സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ പുരസ്‌കാരം സമ്മാനിച്ചു. കാഷ് അവാർഡും പ്രശസ്തി പത്രവും മെമന്റോയും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. പി.എ.എസ്. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, നഗരസഭാ കൗൺസിലർ പി.എം. സിറാജ്, ഭാരവാഹികളായ മുഹമ്മദ് നിസാർ, സമദ് ഉസ്മാൻ, അഡ്വ.എസ്. രഞ്ജിത്, ബേസിൽ പാമ, അഡ്വ.കെ.ആർ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.