അദ്വൈതാശ്രമത്തിൽ ഇന്ന് മൂന്ന് സമ്മേളനങ്ങൾ സർവമത സമ്മേളനം വൈകിട്ട് അഞ്ചിന്

Saturday 18 February 2023 12:16 AM IST

ആലുവ: സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ആലുവ അദ്വൈതാശ്രമത്തിൽ മൂന്ന് സമ്മേളനങ്ങൾ നടക്കും. 100 -ാമത് സർവമത സമ്മേളനം ഉൾപ്പെടെയാണിത്.

മതമൈത്രി ഉ‌ൗട്ടിഉറപ്പിക്കുന്നതിൽ സംഘടനകളുടെ പങ്ക് എന്ന വിഷയത്തിൽ രാവിലെ പത്തിന് സംഘടനാ സമ്മേളനവും ഉച്ചയ്ക്ക് രണ്ടിന് സന്യാസിസംഗമവും നടക്കും. വൈകിട്ട് അഞ്ചിനാണ് 100-ാ -മത് സർവമത സമ്മേളനം ചേരുന്നത്.

സംഘടനാ സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സി.പി.എം നേതാവ് എസ്. ശർമ്മ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എസ്.എൻ.ഡി.പി യോഗം യൂണിയൻ നേതാക്കളായ എം.ബി. ശ്രീകുമാർ, ഹരി വിജയൻ, കെ.കെ. കർണൻ, മഹാരാജ ശിവാനന്ദൻ, സുരേഷ്‌കുമാർ മധുസൂദനൻ, ശ്രീധരൻ പ്രസാദ്, സതീഷ് പ്രഭാകരൻ, ബിനു ശങ്കരൻ, സ്വാമി ആത്മപ്രസാദ്, സ്വാമി ധർമ്മവ്രതൻ, പി.പി. സനകൻ, സ്വാമി വീരേശ്വരാനന്ദ എന്നിവർ സംസാരിക്കും.

ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സന്യാസസംഗമത്തിൽ അദ്വൈതാനന്ദ തീർത്ഥ, ശിവനാരായണ തീർത്ഥ, അസംഗാനന്ദഗിരി, ഹംസതീർത്ഥ, വീരേശ്വരാനന്ദ, ദേശികാനന്ദയതി, അംബികാനന്ദ, ദിവ്യാനന്ദ, സുരേശ്വരാനന്ദ, ശ്രീനാരായണദാസ്, വിരജാനന്ദ, പ്രബോധതീർത്ഥ, സ്വാമിനി ആര്യാനന്ദദേവി എന്നിവർ സംബന്ധിക്കും.

ചരിത്രപ്രസിദ്ധമായ 100 -ാമത് സർവമത സമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയായിരിക്കും. വിവിധ മതങ്ങളെക്കുറിച്ച് ഡോ. കുര്യാക്കോസ് മോർ തിയോഫിലോസ് (ക്രിസ്തുമതം), ടി.ആർ. സോമശേഖരൻ (സനാതനധർമ്മം), മുസ്തഫ മൗലവി (ഇസ്ലാം മതം), സ്വാമി ആത്മദാസ് യമി, പ്രൊഫ. വിനോദ്കുമാർ (ബുദ്ധമതം), പ്രകാശ് പണ്ഡിറ്റ് (ജൈനമതം), അഡ്വ. ടി.ആർ. രാമനാഥൻ (ഹിന്ദുമതം) എന്നിവർ സംസാരിക്കും.

എസ്.എൻ.ഡി.പി യോഗം ബോർഡ് അംഗം വി.ഡി. രാജൻ, യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, കൗൺസിലർ കെ. ജയകുമാർ എന്നിവർ സംബന്ധിക്കും. ആശ്രമത്തിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സോമകുമാർ (പ്യാരി സോപ്പ്), പി.പി. സുരേഷ് (ട്രാവൻകൂർ അമോണിയ) എന്നിവരെ സ്വാമി സച്ചിദാനന്ദ ആദരിക്കും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സ്വാഗതവും നാരായണ ഋഷി നന്ദിയും പറയും.