വി.മുരളീധരൻ ഓസ്‌ട്രേലിയയും സിങ്കപ്പൂരും സന്ദർശിക്കും

Saturday 18 February 2023 12:00 AM IST

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഇന്ന് മുതൽ 21 വരെ ഓസ്‌ട്രേലിയയിലെ മെൽബൺ,പെർത്ത് എന്നിവിടങ്ങളിലും സിംഗപ്പൂരിലും സന്ദർശനം നടത്തും.സന്ദർശന വേളയിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാരുമായും ഇന്ത്യൻ സമൂഹവുമായും കൂടിക്കാഴ്ച നടത്തും.