അഞ്ചുമന ദേവിക്ഷേത്രം ധ്വജപ്രതിഷ്ഠാ ഉത്സവം

Saturday 18 February 2023 12:19 AM IST

ഇടപ്പള്ളി: അഞ്ചുമന ദേവിക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ ഉത്സവത്തിന് 20ന് തുടക്കമാകും. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശശി നമ്പൂതിരിപ്പാട് കൊടിയേറ്റും.

20ന് രാത്രി 8ന് നൃത്തനൃത്ത്യങ്ങൾ. 21ന് രാത്രി 8ന് ശ്രീദേവി സുമേഷും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 22ന് രാത്രി 7.30ന് വീണക്കച്ചേരി എന്നീ പരിപാടികൾ നടക്കും.

ഉത്സവബലി ദിനമായ 23ന് രാത്രി 8.30ന് ഓട്ടൻതുള്ളൽ, വലിയവിളക്ക് ദിനമായ 24ന് വൈകിട്ട് 6.30ന് സംഗീതസദസ് എന്നിവയുണ്ടാകും. 25ന് രാവിലെ 7ന് കൊടിയിറക്കി ആറാട്ട് എഴുന്നള്ളിപ്പും രാത്രി 8ന് ഭദ്രകാളി രൂപക്കളമെഴുതി പാട്ടും പന്ത്രണ്ട് പാത്രം വലിയ ഗുരുതിയും നടത്തി ഉത്സവം സമാപിക്കും.