1-9 ക്ളാസ് വാർഷി​ക പരീക്ഷ ടൈംടേബി​ൾ

Saturday 18 February 2023 1:21 AM IST

തി​രുവനന്തപുരം: ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷാ ടൈംടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. മാർച്ച് 13 മുതൽ 30 വരെ ഉച്ചയ്ക്കു ശേഷം 1.30 മുതലാണ് പരീക്ഷകൾ. രാവിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി​ പരീക്ഷകൾ നടക്കും. വെള്ളിയാഴ്ചകളിൽ പരീക്ഷ 2.15നാവും ആരംഭി​ക്കുക.

റിവിഷൻ ക്ലാസുകൾ

മാർച്ചിൽ പൊതുപരീക്ഷയ്ക്ക് തയാറാകുന്ന എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്സ് ചാനലിൽ 19 മുതൽ 25 വരെ റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു. പത്താം ക്ലാസിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂർ ദൈർഘ്യമുള്ള നാല് ക്ലാസുകളാണുള്ളത്.

പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ 9 മുതൽ 11 വരെ കൈറ്റ് വിക്ടേഴ്സിലും വൈകിട്ട് 6 മുതൽ 8 വരെ കൈറ്റ് വിക്ടേഴ്സ് പ്ലസിലും ഉണ്ടായിരിക്കും. പ്ലസ്ടുക്കാർക്ക് വൈകിട്ട് മൂന്ന് മുതൽ ആറ് വരെ ഓരോ വിഷയത്തിലെയും രണ്ട് ക്ലാസുകൾ വീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ആറ് മുതൽ ഒമ്പത് മണി വരെ കൈറ്റ് വിക്ടേഴ്സിലും രാത്രി എട്ടു മുതൽ പതിനൊന്നു വരെ കൈറ്റ് വിക്ടേഴ്സ് പ്ലസിലും ഉണ്ടായിരിക്കും. സംപ്രേഷണ ടൈംടേബിൾ kite.kerala.gov.inൽ.

Advertisement
Advertisement