സി.പി.എം ജനകീയ പ്രതിരോധ ജാഥ 20ന് തുടങ്ങും
Saturday 18 February 2023 12:00 AM IST
കണ്ണൂർ: വർഗീയതയ്ക്കും കേന്ദ്ര അവഗണനയ്ക്കുമെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ 20ന് കാസർകോട് നിന്ന് തുടങ്ങും. വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും പര്യടനം നടത്തി മാർച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും. പി.കെ. ബിജുവാണ് ജാഥ മാനേജർ. എം.സ്വരാജ്, സി.എസ്.സുജാത, കെ.ടി.ജലീൽ, ജെയ്ക്ക് സി.തോമസ് എന്നിവർ സ്ഥിരാംഗങ്ങൾ.