പ്രസ് ക്ലബ്ബ് ചിത്രരചന മത്സരം

Saturday 18 February 2023 12:23 AM IST

കൊച്ചി: എറണാകുളം പ്രസ് ക്ലബ് ബർജർ പെയിന്റ്‌സുമായി സഹകരിച്ച് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന രാംജി സ്മാരക ചിത്ര രചനാ മത്സരം 26ന് നടക്കും. എറണാകുളം ചിൽഡ്രൻസ് പാർക്കാണ് ചിത്രരചനാ മത്സരവേദി. രാവിലെ 7.30ന് മത്സരം ആരംഭിക്കും. കെ.ജി, എൽ.പി, യു.പി, എച്ച്.എസ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം. കെ.ജി, എൽ.പി വിഭാഗത്തിന് ക്രയോൺസും, യു.പി, എച്ച്.എസ് വിഭാഗത്തിന് വാട്ടർ കളറും ഓയിൽ പേസ്റ്റൽസും ചിത്രരചനയ്ക്ക് ഉപയോഗിക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ 23ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പർ: 9946103719.