റിയാലിറ്റി ഷോ

Friday 17 February 2023 11:25 PM IST

പ്രമാടം: കൈറ്റ് വിക്ടേഴ്‌സ് ചാനൽ സംപ്രേഷണം ചെയ്യുന്ന ഹരിത വിദ്യാലയം സീസൺ 3 റിയാലിറ്റി ഷോയിൽ ഇന്ന് വൈകിട്ട് 7ന് പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂൾ പങ്കെടുക്കും. ഹൃദ്യ ഗോപൻ, അഫ്രിൻ അഷീർ, ഹെലൻ സാറ സാമുവൽ, ദേവിക ബാബു, ഭദ്ര, അംഗന പി., ആകാശ് എസ്., രോഹിത് നായർ എന്നീ വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസ് സി. ശ്രീലത, പി റ്റി എ പ്രസിഡന്റ് ഫാ.ജിജി തോമസ്, അദ്ധ്യാപകരായ മനോജ് സുനി, പ്രവീൺ കുമാർ സി, രാഖി. എസ്. എന്നിവർ ഉണ്ടാകും. .

Advertisement
Advertisement