വിദേശത്ത് പഠിച്ചവർക്കും മെഡി. കോളേജിൽ ഇന്റേൺഷിപ്പ്
Saturday 18 February 2023 12:24 AM IST
തിരുവനന്തപുരം: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും, നാഷണൽ മെഡിക്കൽ കമ്മിഷനിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ പ്രൊവിഷണൽ രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. നോട്ടിഫിക്കേഷനും അപേക്ഷാ ഫോമിനും www.dme.kerala.gov.in സന്ദർശിക്കുക. ഇമെയിൽ: fmginternkerala@gmail.com.