ആകാശ് തില്ലങ്കേരി കീഴടങ്ങി, ജാമ്യം

Saturday 18 February 2023 12:00 AM IST

മട്ടന്നൂർ: സമൂഹ മാദ്ധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി കൂടിയായ ആകാശ് തില്ലങ്കേരി മട്ടന്നൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങി. ഈ കേസിലെ മറ്റു പ്രതികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്ത് വൈകിട്ട് കോടതിയിൽ ഹാജരാക്കിയ സമയത്താണ് ആകാശ് തില്ലങ്കേരിയും കോടതിയിലെത്തി കീഴടങ്ങിയത്. ആകാശ് തില്ലങ്കേരി ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. മൂന്നുപേർക്കും കോടതി ജാമ്യം അനുവദിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്.

ഷു​ഹൈ​ബ് ​വ​ധം​:​സി.​ബി.ഐ
വേ​ണ്ടെ​ന്ന് ​എം.​വി.​ഗോ​വി​ന്ദൻ

ക​ണ്ണൂ​ർ​:​ ​ഷു​ഹൈ​ബ് ​വ​ധ​ക്കേ​സി​ൽ​ ​ഒ​ന്നാം​ ​പ്ര​തി​ ​ആ​കാ​ശ് ​തി​ല്ല​ങ്കേ​രി​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ൽ​ ​പ്ര​തി​ക​ര​ണ​വു​മാ​യി​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ.​ ​ആ​ഹ്വാ​നം​ ​വേ​ണ്ടി​ട​ത്ത് ​പാ​ർ​ട്ടി​ ​അ​ത് ​ചെ​യ്യും.​ ​ആ​കാ​ശ​ല്ല​ ​അ​ത് ​ചെ​യ്യേ​ണ്ട​ത്.​ ​അ​യാ​ളെ​ ​നി​യ​ന്ത്രി​ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​കു​റ​ച്ച് ​ക​ഴി​ഞ്ഞാ​ൽ​ ​അ​യാ​ൾ​ ​സ്വ​യം​ ​നി​യ​ന്ത്രി​ച്ചോ​ളും.​ ​ക്രി​മി​ന​ൽ​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​ ​കു​റി​ച്ച് ​സം​സാ​രി​ക്കാ​ൻ​ ​താ​നി​ല്ല.

ഷു​ഹൈ​ബ് ​വ​ധ​ക്കേ​സ് ​വി​ഷ​യ​ത്തി​ൽ​ ​ആ​രെ​ങ്കി​ലും​ ​പ​റ​യു​ന്ന​തി​നോ​ട് ​പ്ര​തി​ക​രി​ക്കാ​നു​മി​ല്ല.​ ​ഷു​ഹൈ​ബ് ​വ​ധ​ക്കേ​സ് ​യു.​ഡി.​എ​ഫ് ​എ​ല്ലാ​ ​കാ​ല​ത്തും​ ​ആ​യു​ധ​മാ​ക്കാ​റു​ണ്ട്.​ ​ആ​കാ​ശി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഷു​ഹൈ​ബ് ​വ​ധ​ത്തി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​മി​ല്ല.​ ​സി.​ബി.​ഐ​ ​കൂ​ട്ടി​ല​ട​ച്ച​ ​ത​ത്ത​യാ​ണെ​ന്ന് ​കൂ​ടു​ത​ൽ​ ​മ​ന​സി​ലാ​കു​ന്ന​ ​കാ​ല​മാ​ണി​ത്.​ ​സി.​പി.​എ​മ്മും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ശി​വ​ശ​ങ്ക​റും​ ​ത​മ്മി​ൽ​ ​ബ​ന്ധ​മി​ല്ല.​ ​അ​ങ്ങ​നെ​യു​ണ്ടെ​ന്ന് ​വ​രു​ത്താ​ൻ​ ​ശ്ര​മം​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​അ​ത് ​രാ​ഷ്ട്രീ​യ​മാ​ണ്.

ഷു​ഹൈ​ബ്,​ ​പെ​രി​യ​ ​കേ​സു​ക​ളിൽ
സ​ർ​ക്കാ​ർ​ ​ചെ​ല​വി​ട്ട​ത് 2.11​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഷു​ഹൈ​ബ്,​പെ​രി​യ​ ​ഇ​ര​ട്ട​ക്കൊ​ല​ ​കേ​സു​ക​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​ഇ​തു​വ​രെ​ 2.11​കോ​ടി​ ​രൂ​പ​ ​മു​ട​ക്കി​യെ​ന്ന​ ​ക​ണ​ക്ക് ​പു​റ​ത്ത്.​ ​ഷു​ഹൈ​ബ് ​കേ​സി​ൽ​ 96.34​ല​ക്ഷ​വും​ ​പെ​രി​യ​ ​കേ​സി​ൽ​ 1.14​കോ​ടി​യും​ ​മു​ട​ക്കി​യ​താ​യാ​ണ് ​നി​യ​മ​സ​ഭ​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​ഈ​ ​കേ​സു​ക​ളി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ത​ട​യാ​നാ​യി​രു​ന്നു​ ​സു​പ്രീം​കോ​ട​തി​യി​ലെ​ ​അ​ഭി​ഭാ​ഷ​ക​രെ​ ​രം​ഗ​ത്തി​റ​ക്കി​യ​ത്.
ഷു​ഹൈ​ബ് ​കേ​സി​ൽ​ ​മു​ട​ക്കി​യ​ 96,34,261​രൂ​പ​യി​ൽ​ ​അ​ഭി​ഭാ​ഷ​ക​ ​ഫീ​സാ​യി​ ​ന​ൽ​കി​യ​ത് 86.40​ല​ക്ഷം​ ​രൂ​പ​യാ​ണ്.​ ​അ​ഭി​ഭാ​ഷ​ക​ർ​ക്ക് ​വി​മാ​ന​ ​യാ​ത്ര​ക്കും​ ​ഹോ​ട്ട​ൽ​ ​താ​മ​സ​ത്തി​നും​ ​ഭ​ക്ഷ​ണ​ത്തി​നു​മാ​യി​ ​ചെ​ല​വ​ഴി​ച്ച​ത് 6,64,961​രൂ​പ.​ ​ഷു​ഹൈ​ബ് ​വ​ധ​ക്കേ​സി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഷു​ഹൈ​ബി​ന്റെ​ ​പി​താ​വ് ​സി.​പി.​ ​മു​ഹ​മ്മ​ദ് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​രു​ന്നു.​ ​ഈ​ ​കേ​സി​ൽ​ ​സ​ർ​ക്കാ​രി​നാ​യി​ ​ഹൈ​ക്കോ​ട​തി​യി​ലും​ ​സു​പ്രീം​കോ​ട​തി​യി​ലും​ ​ഹാ​ജ​രാ​യ​ത് ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നു​ള്ള​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​രാ​യി​രു​ന്നു.
ഹൈ​ക്കോ​ട​തി​യി​ൽ​ ​സ​ർ​ക്കാ​രി​ന് ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വി​ജ​യ് ​ഹ​ൻ​സാ​രി​ക്ക് 64.40​ല​ക്ഷ​വും​ ​അ​മ​രീ​ന്ദ​ർ​ ​സിം​ഗി​ന് 22​ല​ക്ഷ​വു​മാ​ണ് ​ന​ൽ​കി​യ​ത്.​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യ​ ​വി​ജ​യ് ​ഹ​ൻ​സാ​രി​ക്കും​ ​ജ​യ​ദീ​പ് ​ഗു​പ്ത​യ്ക്കും​ ​ന​ൽ​കി​യ​ത് 3.30​ല​ക്ഷം​ ​രൂ​പ.​ ​പെ​രി​യ​ ​കേ​സി​ൽ​ ​അ​ഭി​ഭാ​ഷ​ക​ർ​ക്കാ​യി​ ​മൊ​ത്തം​ ​ചെ​ല​വാ​ക്കി​യ​ത് 1,14,83,132​രൂ​പ.​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യ​ ​അ​ഭി​ഭാ​ഷ​ക​ർ​ക്ക് 88​ല​ക്ഷം​ ​രൂ​പ​ ​ഫീ​സ് ​ന​ൽ​കി.​ 2,33,132​രൂ​പ​ ​വി​മാ​ന​യാ​ത്ര​യ്ക്കും​ ​താ​മ​സ​ത്തി​നും​ ​ഭ​ക്ഷ​ണ​ത്തി​നു​മാ​യി​ ​ന​ൽ​കി.​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യ​ ​മ​നീ​ന്ദ​ർ​ ​സിം​ഗി​ന് 24.5​ല​ക്ഷം​ ​ന​ൽ​കി.​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​ ​മാ​ത്യു​ ​കു​ഴ​ൽ​ ​നാ​ട​ന്റെ​ ​ചോ​ദ്യ​ത്തി​നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​ത്.

Advertisement
Advertisement