പ്രവർത്തക സമിതി
Friday 17 February 2023 11:26 PM IST
പത്തനംതിട്ട : കെ.എസ്.. ടി.ഇ.എസ് (ബി.എം.എസ്) ജില്ലാ പ്രവർത്തക സമിതി യോഗം കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എസ്. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി. പ്രദീപ്, സംസ്ഥാന ഭാരവാഹികളായ കെ.എൽ യമുനാദേവി, ടി. അശോക് കുമാർ, ജില്ലാ ഭാരവാഹികളായ എം.കെ പ്രമോദ്, പി. ബിനീഷ് എന്നിവർ പ്രസംഗിച്ചു.