അദാനി: അന്വേഷണത്തിന് മോദിക്ക് ഭയം

Saturday 18 February 2023 12:00 AM IST

തിരുവനന്തപുരം: അദാനി ഗ്രൂപ്പ് നടത്തിയ ഓഹരി കുംഭകോണത്തെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) അന്വേഷിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി നിരസിച്ചത് ഭയപ്പാട് മൂലമാണെന്ന് എ.ഐ.സി.സി വക്താവ് രാജീവ് ഗൗഡ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ലോക സമ്പന്നരുടെ പട്ടികയിൽ 609ാം സ്ഥാനത്ത് നിന്ന അദാനി ചുരുങ്ങിയ കാലയളവിൽ രണ്ടാം സ്ഥാനത്തെത്തിയത് മോദിയുടെ സഹായം കൊണ്ടാണ്. കേന്ദ്ര സർക്കാർ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പല വൻകിട പദ്ധതികളും അദാനിക്ക് മാത്രമായി ക്രമപ്പെടുത്തി. ഷെൽ കമ്പനികൾ ഉണ്ടാക്കി അദാനി കള്ളപ്പണം വെളുപ്പിക്കുകയാണ്.