പുതിയ തസ്തിക 6005 തന്നെ, തൊഴിൽ നഷ്ടമായ 4634 അദ്ധ്യാപകരെ സംരക്ഷിക്കും

Saturday 18 February 2023 1:26 AM IST

തി​രുവനന്തപുരം: സ്കൂളുകളിലെ പുതിയ തസ്തി​ക നി​ർണയത്തി​ൽ 6005 അദ്ധ്യാപക

ഒഴി​വുകൾ തന്നെ സൃഷ്ടി​ക്കപ്പെടും. നി​ലവി​ൽ തൊഴിൽ നഷ്ടമായ 4634 അദ്ധ്യാപകരെ സർക്കാർ സംരക്ഷിക്കും.

2019-20ൽ അനുവദിച്ച തസ്തികയിൽ തുടർന്നു വന്ന ശേഷം ഈ അദ്ധ്യയനവർഷത്തെ തസ്തിക നിർണയത്തിൽ പുറത്തായവരെയാണ് സംരക്ഷിക്കുക. സർക്കാർ സ്കൂളുകളിൽ 1638 ഉം എയ്ഡഡ് സ്കൂളുകളിൽ 2996 ഉംതസ്തികകളുമാണ് നഷ്ടമായത്.

തസ്തിക നഷ്ടം ഒരു സ്കൂളിലാണെങ്കിൽ, പുതിയ തസ്തിക വേണ്ടത് മറ്റാെരു സ്കൂളിലാണ്. സർക്കാർ സ്‌കൂളുകളിലുള്ളവരെ പുന:ക്രമീകരിക്കും. എയ്ഡഡ് മേഖലയിലുള്ളവരെ വിദ്യാർത്ഥി -അദ്ധ്യാപക അനുപാതം കണക്കാക്കി സംരക്ഷിക്കും. പുതിയ തസ്തിക സൃഷ്ടിക്കാനുള്ള നിർദ്ദേശമാണ് വിദ്യാഭ്യാസ വകുപ്പ് ധന വകുപ്പിന് കൈമാറിയത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട തസ്തിക നഷ്ടം സംബന്ധിച്ച കണക്കിൽ ചെറിയ മാറ്റം. എയ്ഡഡ് തസ്തിക നഷ്ടം 2996 ആണ്‌. 2,925 എന്നായിരുന്നു കഴിഞ്ഞ ദിവസം പറഞ്ഞത്

.

പുതിയ തസ്തികകൾ

(എയ്ഡഡ്,സർക്കാർ)

തിരുവനന്തപുരം: 162, 435 കൊല്ലം: 183, 326 പത്തനംതിട്ട: 37, 25 ആലപ്പുഴ: 135, 214 കോട്ടയം: 76, 45 ഇടുക്കി: 86, 79 എറണാകുളം: 185, 120 തൃശ്ശൂർ: 191, 199 പാലക്കാട്: 168, 197 മലപ്പുറം: 889, 694 കോഴിക്കോട്: 321, 216 വയനാട്: 58, 95 കണ്ണൂർ: 283,94 കാസർകോട്: 151, 341.