പ്രമാടം കെട്ടുകാഴ്ച ഇന്ന്

Friday 17 February 2023 11:30 PM IST

പ്രമാടം : പ്രമാടം മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഇന്ന് കെട്ടുകാഴ്ച നടക്കും. രാവിലെ 5.30 ന് മഹാഗണപതിഹോമം . 7.30 മുതൽ പറ സ്വീകരിക്കൽ, എട്ടിന് ഭാഗവതപാരായണം, 11.30 ന് നവകം, ശ്രീഭൂതബലി. 2.30 ന് ഘോഷയാത്ര . വൈകിട്ട് അഞ്ചിന് പ്രമാടം കെട്ടുകാഴ്ച, 6.30 ന് ദീപാരാധന, ആകാശദീപക്കാഴ്ച, 7.30 ന് കാഴ്ചശ്രീബലി,സേവ, വലിയകാണിക്ക, രാത്രി 9ന് നൃത്തനൃത്യങ്ങൾ, 11.30ന് ഭക്തിഗാനമേള, 12ന് അഷ്ടാഭിഷേകം, യാമപൂജ, പുലർച്ചെ രണ്ടിന് കഥാപ്രസംഗം.