സർവ്വകലാശാല ടൈംടേബിൾ

Saturday 18 February 2023 1:30 AM IST

തിരുവനന്തപുരം: രണ്ടാം സെമസ്റ്റർ ബി വോക് ഫുഡ് പ്രോസസിംഗ്, ബി വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ്, മാർച്ച് 2023 കോഴ്സുകളുടെ പരീക്ഷകൾ മാർച്ച് 1 മുതൽ ആരംഭിക്കും. ഫെബ്രുവരി 27ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.ബി.എൽ, മാർച്ച് 21 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ എം.ബി.എൽ, ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ എം.ബി.എൽ, ഏപ്രിൽ 17ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ബി.എൽ ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷ വിജ്ഞാപനം

ഒന്നാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2018 2020 അഡ്മിഷൻ), മാർച്ച് 2023 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ മാർച്ച് 2 വരെയും അപേക്ഷിക്കാം.റെഗുലർ വിദ്യാർത്ഥികൾക്ക് ഹെരാ പോർട്ടൽ വഴിയും ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് ഓഫ് ലൈനായും അപേക്ഷിക്കാം.