അവലോകനയോഗം

Friday 17 February 2023 11:31 PM IST

പത്തനംതിട്ട: ജില്ലയിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അവലോകനയോഗം നടത്തി. മന്ത്രി കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, പട്ടിക വർഗ വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എസ്. സജു, പട്ടികജാതി വികസന വകുപ്പ് ദക്ഷിണ മേഖല ഡപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ, ജില്ലാ പട്ടിക വർഗ വികസന ഓഫീസർ എസ്.എസ്. സുധീർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement