ശിവരാത്രി മഹോത്സവം

Friday 17 February 2023 11:34 PM IST

അരീക്കര: പത്തിശേരിൽ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് നടക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് പന്തീരടിപൂജ, 9ന് കലശപൂജ, 10ന് ഉച്ചപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, ഉപദേവതകൾക്ക് വിശേഷാൽ പൂജ. വൈകിട്ട് 6ന് അഖണ്ഡനാമജപം, 6.40ന് വിശേഷാൽ ദീപാരാധന, ആകാശദീപക്കാഴ്ച, പുഷ്പാഭിഷേകം, അത്താഴപൂജ, പുഴുക്ക് പ്രസാദം, രാത്രി 9 മുതൽ 12വരെ യാമപൂജ, 108 കുടം കലശാഭിഷേകം എന്നിവ നടക്കുമെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് ജയപ്രകാശ് തൊട്ടാവാടി, സെക്രട്ടറി ശശീന്ദ്രൻ കിടങ്ങിൽ എന്നിവർ അറിയിച്ചു.