നിക്ഷേപസമാഹരണം ഉദ്ഘാടനം മലപ്പുറത്ത്
Saturday 18 February 2023 1:34 AM IST
തിരുവനന്തപുരം : 43-മത് നിക്ഷേപസമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20ന് രാവിലെ 10ന് മലപ്പുറം മുനിസിപ്പൽ ടൗൺഹാളിൽ മന്ത്രി വി.എൻ വാസവൻ നിർവഹിക്കും.മന്ത്രി അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും.സഹകാരിസാന്ത്വനം,അംഗത്വസമാശ്വാസം എന്നീ പദ്ധതികളുടെ ആനുകൂല്യവിതരണവും കേരള ബാങ്കിന്റെ മലപ്പുറം ജില്ലയിലെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.
യോഗത്തിൽ എം.പി മാരായ രാഹുൽഗാന്ധി, ഇ.ടി.മുഹമദ് ബഷീർ, എം. പി. അബ്ദുൾ സമദ് സമദാനി, പി.വി അബ്ദുൾ വഹാബ്, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ,തുടങ്ങിയവർ പങ്കെടുക്കും. 9000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യം.